☯️
Niya's Digital Garden
  • ☘️Intro
  • History and Heritage
    • 🌄മാടായിലെ ജൂതന്മാർ
    • 🛕Buddhist Temple Fort Kochi
  • Passion
    • 🖼️Way to Art
  • Music
    • 🎹Ólafur Arnalds ❤️
  • Monologues
    • 🏠Two Homes
Powered by GitBook
On this page
  1. History and Heritage

മാടായിലെ ജൂതന്മാർ

PreviousIntroNextBuddhist Temple Fort Kochi

Last updated 2 months ago

Madayi is a historical place in Kannur, Kerala with a rich cultural heritage. It was a meeting place for immigrants from different countries, and it is believed that Jewish merchants arrived here and established settlements. Historians have found evidence of Jewish settlements in Madayi, including a Jewish pool and a rectangular carving on the Madayipara.

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരൻ ദുവാർത്ത ബർബോസ എഴുതിയ കുറിപ്പിൽ മാരാവി(മാടായി)യെക്കുറിച്ചും അവിടത്തെ ജൂതൻമാരെക്കുറിച്ചും പറയുന്നിടത്ത് നൂറ്റാണ്ടുകളായി അവർ ഇവിടെ താമസിക്കുന്നതിനാൽ നാട്ടുഭാഷയാണ് സംസാരിക്കുന്നത് എന്ന് പ്രസ്താവിക്കുന്നുണ്ട്. കൂടാതെ തദ്ദേശീയ സ്ത്രീകളുമായുള്ള വിവാഹബന്ധത്തിന്റെ ഭാഗമായ തദ്ദേശീയ ആചാരങ്ങളും ചില അനുഷ്ഠാനങ്ങളും ജൂതൻമാരുടെ ജീവിതത്തിലും സംസ്കാരത്തിലും കലർന്നിട്ടുണ്ടെന്നു പറയുന്നുണ്ട്. അതുകൊണ്ട് മാടായിയിലെ ജൂതൻമാർ ആദ്യകാലങ്ങളിൽ ജൂഡോ-അറബിയും പിന്നീട് തദ്ദേശിയരുമായുള്ള ഇടപെടലുകളുടെ ഭാഗമായി മലയാളം-ജൂതഭാഷയുമാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല മാടായിയിൽനിന്നും ലഭിച്ചിരിക്കുന്ന ജൂതൻമാരുടെ വിവാഹപ്പാട്ടുകൾ പിൽക്കാലത്ത് മാടായിയിലെ മുസ്ലീങ്ങളുടെ വിവാഹപ്പാട്ടുകളുമായി കൂടിക്കലർന്ന് വളർന്നുവന്നിട്ടുണ്ട്. ഈ ലേഖകൻ ശേഖരിച്ച 55-ഓളം മുസ്ലീം വിവാഹപ്പാട്ടുകളിൽ 5-ഓളം ജൂത വിവാഹപ്പാട്ടുകളാണ്. ബർബോസ തന്റെ സഞ്ചാരക്കുറിപ്പിൽ മാടായിയിലെ ജൂതൻമാർ കറുത്ത നിറമുള്ളവരാണെന്നും രേഖപ്പെടുത്തുന്നുണ്ടണ്ട്. ഇത് സൂചിപ്പിക്കുന്നത് തദ്ദേശീയരുമായി വിവാഹ ബന്ധത്തിലൂടെയും ഇവിടത്തെ സാമൂഹിക, സാംസ്കാരിക ഇടപെടലുകളിലൂടെയും വളർന്നുവന്ന ജൂതൻമാരിൽ വലിയൊരു വിഭാഗവും പോർച്ചുഗീസുകാരുടെ മത, വാണിജ്യ നയത്തിന്റെ ഭാഗമായി മത പരിവർത്തനത്തിന് വിധേയമായി എന്നാണ്. ഒഫീറ ഗാംലേൽ ജൂതൻമാരുടെ സാമൂഹിക- സാംസ്കാരിക ജീവിതത്തിൽ ദരിദ്രരും, സമ്പന്നരും തമ്മിലുള്ള വിഭജനവും ഉന്നതകുല ജാതരെന്നും ഹീനകുലജാതരെന്നുമുള്ള വിഭജനവും കൊളോണിയൽ ആധുനികത നിർമ്മിച്ചെടുത്തതെന്ന് നിരീക്ഷിക്കുന്നുണ്ട്. -

Moreover, the oldest layer of JM literature, found in the women’s notebooks and estimated to be composed no later than the fifteenth century, is similar to a few compositions originating in North Malabar, like the Payyannūrpāṭṭə. This circumstantial evidence for historical links with north Malabar is further supported by references to Jewish settlements in north Malabar, like Madai, mentioned in historical documents in Hebrew from the seventeenth century onwards. Given these examples of migrated dialectalism and the other features discussed above, JM neatly fits into the definition of a Jewish language as defined by Bar-Asher and Hary. - Ophira Gamliel,

Location -

🌄
madayipara.com
Voices yet to be heard: On listening to the last speakers of Jewish Malayalam
Google Map
Podcast by Abdulla Anjalith, Writer & Historical Researcher
Joothakulam (Jew Pond)
Madayipara